ദേശീയം

ജീവന്‍ പണയംവച്ചുള്ള പോരാട്ടം!; മൂര്‍ഖന്‍ പാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴി, അമ്പരപ്പിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങളെ മൂര്‍ഖന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന തള്ളക്കോഴിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു. നാലുചുമരുകള്‍ക്ക് താഴെ ഇഴഞ്ഞുവരുന്ന മൂര്‍ഖന്‍ പാമ്പില്‍ നിന്ന് സ്വന്തം ജീവന്‍ പോലും പണയം വെച്ച് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴിയുടെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കഴിഞ്ഞവര്‍ഷത്തെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്.

മനുഷ്യരെ അപേക്ഷിച്ച് മറ്റു ജീവജാലങ്ങള്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തി കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ തയ്യാറാവുമെന്ന വാദഗതിയെ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. നാലു ചുമരുകള്‍ക്കിടയിലാണ് സംഭവം. കുഞ്ഞുങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് തള്ളക്കോഴി. ഈസമയത്താണ് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുവന്നത്. 

മൂര്‍ഖനെ കണ്ടതോടെ, തള്ളക്കോഴിക്ക് സംഭ്രമമായി. പിന്നീട് തുടര്‍ച്ചയായി കൊത്തി ആക്രമണം അഴിച്ചുവിട്ട് മൂര്‍ഖന്‍ പാമ്പിനെ കുഞ്ഞുങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് വീഡിയോയുടെ ഉള്ളടക്കം. കെണിയില്‍ അകപ്പെട്ട പോലെയാണ് മൂര്‍ഖന്‍ പാമ്പിന്റെ അവസ്ഥ. പുറത്തുപോകാന്‍ കഴിയാതെ മൂര്‍ഖന്‍ പാമ്പ് കഷ്ടപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ അവസരം കിട്ടിയിട്ടും മൂര്‍ഖന്‍ പാമ്പ് അതിന് മുതിരുന്നില്ല എന്നത് വീഡിയോയില്‍ വ്യക്തമാണ്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി തള്ളക്കോഴിയെ പത്തിവിടര്‍ത്തി തുടര്‍ച്ചയായി കൊത്താന്‍ ഓങ്ങി മൂര്‍ഖന്‍ പാമ്പ് പ്രത്യാക്രമണം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. പാമ്പിന്റെ ഓരോ കൊത്തില്‍ നിന്ന് തള്ളക്കോഴി അതിവിദഗ്ധമായാണ് ഒഴിഞ്ഞുമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്