ദേശീയം

സണ്‍ഷെയ്ഡില്‍ വാടിത്തളര്‍ന്ന് പ്രാവ്, അതിസാഹസികമായി വെള്ളം സ്പൂണില്‍ നല്‍കി ബാലന്‍; കാരുണ്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടുത്ത ചൂടില്‍ വെന്തുരുകുകയാണ് നാട്. മനുഷ്യനെ പോലെ തന്നെ മറ്റു ജീവജാലങ്ങളും കടുത്ത ചൂടില്‍ ബുദ്ധിമുട്ടുകയാണ്. പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ വീടിന് വെളിയില്‍ പാത്രത്തില്‍ വെള്ളം നിറയ്ക്കണമെന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അത്തരത്തില്‍ സഹജീവികളോട് കാരുണ്യം കാണിച്ച ഒരു ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

സുശാന്ത നന്ദ ഐഎഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീടിന്റെ ഒന്നാം നിലയാണ് വീഡിയോയുടെ പശ്ചാത്തലം. സണ്‍ഷെയ്ഡില്‍ കടുത്ത ചൂടില്‍ വാടി തളര്‍ന്നിരിക്കുകയാണ് ഒരു പ്രാവ്. ഇതിന് വെള്ളം കൊടുക്കുന്ന കുട്ടിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

തളര്‍ന്നിരിക്കുന്ന പ്രാവിന് വെള്ളം കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ് സപൂണില്‍ വെള്ളം നിറച്ചാണ് പ്രാവിന്റെ ദാഹമകറ്റുന്നത്. ഒന്നാം നിലയിലെ ഗ്രില്ലിലൂടെ കൈ കടത്തി സാഹസികമായാണ് കുട്ടി പ്രാവിന്റെ ദാഹമകറ്റുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും