ദേശീയം

കര്‍ണാടകയില്‍ കുഞ്ഞിനെ ദത്തെടുത്താലും 180 ദിവസം അവധി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും പ്രസവാവധിക്ക് തുല്യമായ അവധി നൽകി കർണാടക സർക്കാർ.
ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും  180 ദിവസത്തെ അവധി കർണാടക സർക്കാർ അനുവദിച്ചു.

ഭർത്താക്കന്മാർക്ക് 15 ദിവസം അവധിയെടുക്കാം. നേരത്തേ ദത്തെടുക്കുന്ന സ്ത്രീകൾക്ക് 60 ദിവസമായിരുന്നു അവധിയായി അനുവദിച്ചിരുന്നത്. ദത്തടെക്കുപ്പെടുമ്പോഴും കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാൻ മാതാപിതാക്കൾക്ക് സമയം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കർണടക സർക്കാരിന്റെ നീക്കം. 

ഈ വര്‍ഷം ഫെബ്രുവരി 22നാണ് ഇത് സംബന്ധിച്ച നിയമം പുറത്തിറക്കിയത്. ഇത് ഇപ്പോള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ദത്തെടുക്കുന്ന വിവരം പുറത്ത് പറയാന്‍ മടിക്കുന്ന പ്രവണതകളെ ഇതിലൂടെ മറികടക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്