ദേശീയം

കുരങ്ങന്മാരെ അടുത്തിരുത്തി വിരട്ടും, പണം തട്ടി യുവാക്കള്‍; ഒടുവില്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുരങ്ങുകളെ കാണിച്ച് വിരട്ടി പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ബാല്‍വാന്‍ നാഥ്, വിക്രം നാഥ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മൂന്നാമനായ അജയ് എന്നയാള്‍ ഒളിവിലാണ്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് കുരങ്ങുകളെയും വനംവകുപ്പിന് കൈമാറി. ചിരാഗ് ഡല്‍ഹി ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

മാര്‍ച്ച് രണ്ട് മുതലാണ് കുരങ്ങുകളെ ഉപയോഗിച്ച് പണം തട്ടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുത്തെന്ന് പരാതിപ്പെട്ട് ഒരു വക്കീലാണ് പൊലീസിനെ സമീപിച്ചത്. ഓട്ടോയില്‍ യാത്രചെയ്തിരുന്ന വക്കീലിന്റെ സീറ്റിനരികില്‍ കുരങ്ങുകളെ ഇരുത്തിയാണ് യുവാക്കള്‍ പണം ആവശ്യപ്പെട്ടത്. പേഴ്‌സ് കൈയിലെടുത്ത ഉടന്‍ അത് തട്ടിപ്പറിക്കുകയായിരുന്നെന്ന് അദ്ദേഹം പൊലീസില്‍ പറഞ്ഞു. 

മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്ന് മാസം മുമ്പ് വനപ്രദേശത്തുനിന്നാണ് യുവാക്കള്‍ കുരങ്ങുകളെ പിടിച്ചതെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി