ദേശീയം

'കൊലപാതകങ്ങളുടെ ഉത്തരവാദി അമിത് ഷാ'; രാജിവയ്ക്കണമെന്ന് മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനെ നടന്ന അക്രമത്തിനിടെ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൊലപാതങ്ങളുടെ ഉത്തരവാദി അമിത് ഷായാണെന്ന് മമത ആരോപിച്ചു. 

'ഇന്ന് നടന്ന സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണ്. അമിത് ഷായാണ് ഗൂഢാലോചന നടത്തിയത്. കേന്ദ്രസേനയെ ഞാന്‍ കുറ്റപ്പെടുത്തില്ല, കാരണം അവര്‍ പ്രവര്‍ത്തിക്കുന്നത് ആഭ്യന്തര മന്ത്രിയുടെ ആജ്ഞ അനുസരിച്ചാണ്'-മമത പറഞ്ഞു. അമിത് ഷാ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

കൂച്ച്ബിഹാറിലെ മാതഭംഗയില്‍ നടന്ന വെടിവെപ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ഇവിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനോട് റിപ്പോര്‍ട്ട് തേടി.വോട്ട് ചെയ്യാന്‍ ക്യൂ നിന്നവര്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സിംഗൂര്‍, കൂച്ച് ബിഹാര്‍, ഹൂഗ്ലി അടക്കം അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ