ദേശീയം

രാജ്യത്ത് വാക്‌സിന്‍ ഉത്സവത്തിന് ഇന്ന് തുടക്കം, ആശങ്ക ഉയര്‍ത്തി വാക്‌സിന്‍ ക്ഷാമം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വാക്സീൻ ഉത്സവത്തിന് ഇന്ന് തുടക്കം. വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ പല സംസ്ഥാനങ്ങളും ബുധനാഴ്ച വരെ നീളുന്ന വാക്സീൻ ഉത്സവം നടത്താനാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

അർഹരായ കൂടുതൽ പേരിലേക്ക് വാക്സീൻ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാർഡ് തലം മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാർക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതൽ വാക്സീൻ നൽകാൻ അനുമതിയുണ്ട്.

രാജ്യത്ത് പത്ത് കോടിയിലേറെ പേർക്ക് ഇതിനോടകം വാക്സീൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നാല് ദിവസം നീളുന്ന വാക്‌സിന്‍ ഉത്സവിന് കോവിഡ് വാക്‌സിന്‍ തികഞ്ഞേക്കില്ലെന്ന ആശങ്കയില്‍ നില്‍ക്കുന്നത്. 

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയിൽ 15 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കും. രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും