ദേശീയം

'എവിടെ നിര്‍ത്തിയോ അവിടെനിന്ന് തുടങ്ങാം'; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ടികായത്, ആവശ്യങ്ങളില്‍ മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷ സമരം മാറ്റിവയ്ക്കണമെന്ന കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22നാണ് കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ അവസാന ചര്‍ച്ച നടന്നത്. 

ജനുവരി 22ന് എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് വീണ്ടും ചര്‍ച്ച തുടങ്ങാം. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഇപ്പോഴും മാറ്റമില്ല. ഈ മൂന്ന് കരിനിയമങ്ങളും എന്നന്നേക്കുമായി പിന്‍വലിക്കണം. താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം.' ഭാരതീയ കിസാന്‍ യൂണിയന് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ തികായത് പറഞ്ഞു.

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്ജ് കേന്ദ്രകൃഷിമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷക സംഘടകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം