ദേശീയം

ശരത് പവാറിന് ഇന്ന് ശസ്ത്രക്രിയ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍(80) ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. പിത്താശയ ശസ്ത്രക്രിയ നടത്താനായി അദ്ദേഹം ഇന്നലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എത്തി. ഇന്ന് ശസ്ത്രക്രിയ നടക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. 

കഴിഞ്ഞ മാസം കടുത്ത വയറുവേദന മുലം പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം ഏഴ് ദിവസത്തെ വിശ്രമത്തിനായി വീട്ടിലേക്ക് അയച്ചു. പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ 15 ദിവസത്തിന് ശേഷം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായാണ് അദ്ദേഹം ഇന്നലെ ആശുപത്രിയില്‍ അഡ്മിറ്റായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്