ദേശീയം

സെല്‍ഫി എടുക്കാന്‍ ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറി, വൈദ്യുതാഘാതമേറ്റ് ട്രാക്കില്‍ തെറിച്ചുവീണു; 16കാരന്‍ ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ സെല്‍ഫി എടുക്കാന്‍ ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ 16കാരന്‍ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍. ഗുഡ്‌സ് ട്രെയിന് മുകളിലുടെ കടന്നുപോകുന്ന ഇലക്ട്രിക് കേബിളില്‍ നിന്നാണ് 16കാരന് ഷോക്കേറ്റത്.

മംഗലൂരുവിലെ ജോക്കാട്ടെ റോഡിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ബുധനാഴ്ചയാണ് സംഭവം. മുഹമ്മദ് ദിഷാന്‍ ആണ് വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഹൈ പവര്‍ ഇലക്ട്രിക് കമ്പിയില്‍ അബദ്ധത്തില്‍ തൊട്ടതാണ് അപകടം കാരണം. 25000 വോള്‍ട്ട് വൈദ്യുതി കടന്നുപോകുന്ന കമ്പിയിലാണ് തൊട്ടത്. ഇതിന് പിന്നാലെ 16കാരന്‍ റെയിവേ ട്രാക്കിലേക്ക് തെറിച്ചുവീണതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്