ദേശീയം

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷം; പങ്കെടുത്തത് ആയിരങ്ങള്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തെലുങ്ക് പുതുവര്‍ഷം ഉഗാഡി ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നാട്ടുകാര്‍. സാമൂഹിക അകലം പാലിക്കാതെ തടിച്ചൂകൂടിയ നാട്ടുകാര്‍ ചടങ്ങുകളുടെ ഭാഗമായി ചാണക വറളി മുകളിലേക്ക് വലിച്ചെറിഞ്ഞാണ് ആഘോഷിച്ചത്.

കര്‍നൂള്‍ കൈരുപ്പാല ഗ്രാമത്തില്‍ ബുധനാഴ്ചയാണ്  തെലുങ്ക് പുതുവര്‍ഷത്തോടനുബന്ധിച്ച് ഗ്രാമവാസികളുടെ വ്യത്യസ്തമായ ആഘോഷ പരിപാടി നടന്നത്. രണ്ടു ചേരിയായി നിന്ന് നാട്ടുകാര്‍ പരസ്പരം ചാണക വറളി വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീരഭദ്ര സ്വാമിയുടെ ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു വ്യത്യസ്തമായ ചടങ്ങ്. 

കോവിഡ് രാജ്യത്ത് വീണ്ടും പിടിമുറുക്കുന്നതിനിടെയാണ്, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നാട്ടുകാര്‍ തടിച്ചുകൂടിയത്. വര്‍ഷങ്ങളായി നടന്നുവരുന്ന ചടങ്ങിന്റെ ഭാഗമായി ഒരു മാസം മുന്‍പ് തന്നെ ചാണക വറളികള്‍ ഗ്രാമവാസികള്‍ തയ്യാറാക്കി വെയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല