ദേശീയം

കര്‍ണാടകയില്‍ പതിനാലായിരം കടന്ന് പ്രതിദിന രോഗികള്‍; തമിഴ്‌നാട്ടില്‍ 7,987 പേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി പതിനാലായിരത്തിന് മുകളില്‍ രോഗികള്‍. തമിഴ്‌നാട്ടില്‍ ഏഴായിരത്തിന് മുകളിലാണ് പുതിയ രോഗ ബാധിതര്‍. 

കര്‍ണാടകയില്‍ 14,738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3591 പേര്‍ക്കാണ് രോഗമുക്തി. 66 പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 11,09,650. ആകെ രോഗ മുക്തര്‍ 9,99,958. മരണം 13,112. ആക്ടീവ് കേസുകള്‍ 96,561.

തമിഴ്‌നാട്ടില്‍ ഇന്ന് 7,987 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 4,176 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 29 പേര്‍ മരിച്ചു. ഇതെടെ ആകെ മരണം 12,999. 

9,62,935 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആകെ രോഗ മുക്തി 8,91,839. 58,097 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്