ദേശീയം

തമിഴ്‌നാട്ടില്‍ എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കി ; 12 -ാം ക്ലാസ് പരീക്ഷയും മാറ്റി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പത്താംക്ലാസ് പരീക്ഷ തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. 

നേരത്തെ തമിഴ്‌നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികള്‍ മാറ്റി. മെയ് അഞ്ചു മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു.  

ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ രോഗപ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 31 മുതൽ നടത്തുന്നത് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ്  പരിഗണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്