ദേശീയം

തമിഴ്‌നാട്ടില്‍ നൈറ്റ് കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍, അതിര്‍ത്തികള്‍  അടയ്ക്കും; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഈസമയത്ത് സംസ്ഥാനത്തിന് അകത്തും അന്തര്‍ സംസ്ഥാന യാത്രകളും നിരോധിച്ചതായി തമിഴ്‌നാാട് സര്‍ക്കാര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം പതിനായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രാത്രികാല കര്‍ഫ്യൂവിന് പുറമേ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയില്‍ അതിര്‍ത്തികള്‍ അടയ്ക്കും. കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നീട്ടിവെച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ