ദേശീയം

പ്ലാറ്റ്‌ഫോമില്‍ നിന്ന് കുഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക്; പാഞ്ഞെത്തി ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നതിന് മുന്‍പ് റെയില്‍വേ ജീവനക്കാരന്‍ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റിയാണ് രക്ഷിച്ചത്.

വംഗാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്്ത്രീക്കൊപ്പം പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു കുഞ്ഞ്. റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടിയാണ് പ്ലാറ്റ്‌ഫോമിലൂടെയുള്ള നടത്തം. അതിനിടെയാണ് കുഞ്ഞ് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കില്‍ വീണത്. കുഞ്ഞ് വീണത് അറിഞ്ഞ് കൂടെയുള്ള സ്ത്രീ രക്ഷിക്കാന്‍ ശ്രമിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേയില്‍ പോയിന്റ്‌സ്മാനായി ജോലി ചെയ്യുന്ന മയൂര്‍ ഷെല്‍ക്കയാണ് കുഞ്ഞിനെ രക്ഷിക്കാന്‍ ഓടിയെത്തിയത്.

കുഞ്ഞ് ട്രാക്കില്‍ വീണ സമയത്ത് ട്രെയിന്‍ എതിര്‍ദിശയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരികയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞിനെ മയൂര്‍ ഷെല്‍ക്ക രക്ഷിച്ചത്. ഓടിയെത്തിയ റെയില്‍വേ ജീവനക്കാരന്‍ കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. കുഞ്ഞിനെ രക്ഷിച്ച മയൂര്‍ ഷെല്‍ക്കയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം