ദേശീയം

ഉത്തര്‍പ്രദേശില്‍ ഇന്ന് 28,287 കോവിഡ് രോഗികള്‍; ഗുജറാത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന; കേസുകള്‍ 11,000 കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 167 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണഅമം 8,79,831 ആയി  ഉയര്‍ന്നു. 10,978 പേര്‍ രോഗമുക്തരായി. രണ്ട് ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്.

ഗുജറാത്തില്‍ ഇന്ന് ഏറ്റവും വലിയ പ്രതിദിനവര്‍ധനവാണ് രേഖപ്പെടുത്തിയത്.11,403 പേരാണ് രോഗബാധിതര്‍. 117 പേര്‍ മരിച്ചു. സൂറത്തിലും അഹമ്മദാബാദിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,924പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52,412പേര്‍ രോഗമുക്തരായി. 351പേര്‍ മരിച്ചു. 38,98,267പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,824പേര്‍ മരിച്ചു.

രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,967പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,408പേര്‍ രോഗമുക്തരായി. 53പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 12,897പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 6,836പേര്‍ രോഗമുക്തരായി. 79പേര്‍ മരിച്ചു. കര്‍ണാടകയില്‍ 15,785 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 10,941 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന