ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് 62,000ലധികം കേസുകള്‍; കോവിഡ് രോഗികള്‍ നാല്‍പ്പത് ലക്ഷത്തിലേക്ക്; നാളെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 62,097 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 519 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചരുടെ എണ്ണം നാല്‍പ്പത് ലക്ഷത്തിനടുത്തെത്തി. മരണസംഖ്യ 61,343 ആയി. 

ഇന്ന് 54,224 പേര്‍ രോഗമുക്തരായി.  ഇതുവരെ 32,13,464 പേര്‍ രോഗമുക്തി നേടി. രോഗമുക്തിനിരക്ക് 81.14 ശതമാനമാണ്. നിലവില്‍ 38,76,998 പേര്‍ വീടുകളിലും 27,690 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നാളെ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

നിലവില്‍ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഡെയറികള്‍, പഴക്കടകള്‍ എന്നിവ രാവിലെ 7 നും 11 നും ഇടയില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ബേക്കറികള്‍, മിഠായി കടകള്‍, ഇറച്ചി കടകള്‍, മത്സ്യ കടകള്‍ അടക്കം എല്ലാത്തരം ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ട്. 

പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി പ്രകാരം രാവിലെ 7 മുതല്‍ രാത്രി 8 വരെ ഹോം ഡെലിവറികള്‍ അനുവദിക്കും. എന്നാല്‍ രാത്രി എട്ടിന് ശേഷം ഇത് അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ഇന്ന് വൈകിട്ട് മുതല്‍ നിലവില്‍ വരും. ഇത് മെയ് ഒന്ന് വരെ തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ