ദേശീയം

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണം ഇനി ഓണ്‍ലൈന്‍ വഴി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ എത്തിയവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലൂടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

കോവിഡ് സ്ഥിരീകരിച്ച അധീര്‍ രഞ്ജന്‍ ചൗധരിക്ക് വേഗം സുഖംപ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. 

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു.


'സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ഏപ്രില്‍ എട്ടിന് എടുത്തിരുന്നു. അതിനാല്‍ തന്നെ കോവിഡ് വാക്‌സിനുകള്‍ക്ക് രോഗബാധയെ തടയാനികില്ലെന്ന് പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്‌സിന്‍ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കും'- തരൂര്‍ ട്വിറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല