ദേശീയം

കോവിഡ് വ്യാപനം മുന്‍കൂട്ടി കണ്ടില്ല?; ഇന്ത്യയുടെ ഓക്‌സിജന്‍ കയറ്റുമതിയില്‍ 700 ശതമാനം വര്‍ധന, റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് ഓരോ ദിവസം കഴിയുന്തോറും പരാതികള്‍ വര്‍ധിച്ചുവരുന്നതിനിടെ, ഇന്ത്യയുടെ ഓക്‌സിജന്‍ കയറ്റുമതിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയില്‍ 9000  മെട്രിക് ടണ്‍  ഓക്‌സിജനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 4500 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രം കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഓക്‌സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത് ശ്വാസതടസ്സമാണെന്ന് ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.

2020 ജനുവരിയില്‍ 352 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞ് ഈ വര്‍ഷം ജനുവരിയില്‍ കയറ്റുമതിയില്‍ 734 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ ഇത് 308 ശതമാനമാണ്. ജനുവരിയില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കുറവായിരുന്നു. മറ്റു രാജ്യങ്ങളില്‍ ഈ സമയത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ കൂടിയ അളവില്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്തതെന്നാണ് നിഗമനം. 

രാജ്യത്ത് മാര്‍ച്ച് മുതലാണ് കോവിഡ് വ്യാപനം രൂക്ഷമായത്.ഏതാനും ദിവസങ്ങളിലായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നിരിക്കുകയാണ്. രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത് ശ്വാസതടസ്സമാണ്. ഓക്‌സിജന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. പലയിടത്തും ഓക്‌സിജന്റെ ക്ഷാമം നേരിടുന്നുണ്ട്. ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്