ദേശീയം

ഓക്‌സിജനുമായി പാനിപ്പത്തില്‍ നിന്ന് പുറപ്പെട്ട ടാങ്കര്‍ അപ്രത്യക്ഷമായി, ദുരൂഹത; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായുള്ള പരാതികള്‍ ഉയരുന്നതിനിടെ, ഹരിയാനയില്‍ ഓക്‌സിജന്‍ ടാങ്കര്‍ കാണാതായി. പാനിപ്പത്തില്‍ നിന്ന്് സിര്‍സയിലേക്ക് പുറപ്പെട്ട ഓക്‌സിജന്‍ ടാങ്കറാണ് യാത്രാമധ്യേ കാണാതായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ചയാണ് സംഭവം. പാനിപ്പത്ത് പ്ലാന്റില്‍ നിന്ന്്് ദ്രവീകൃത ഓക്‌സിജന്‍ നിറച്ച ടാങ്കറാണ് കാണാതായത്. സിര്‍സയിലേക്ക് പുറപ്പെട്ട ടാങ്കര്‍ യാത്രാമധ്യേയാണ് കാണാതായതെന്ന് പൊലീസ് പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സിജന്റെ ആവശ്യകത രാജ്യത്ത് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. 

അതിനിടെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു. ഗംഗാറാം ആശുപത്രിയില്‍ 500ലധികം കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം പാനിപ്പത്തില്‍ നിന്ന് ഫരീദാബാദിലേക്ക് പുറപ്പെട്ട ഓക്്‌സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചതായി ഹരിയാന മന്ത്രി അനില്‍ വിജ് ആരോപണമുന്നയിച്ചിരുന്നു. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ