ദേശീയം

'പോയി ആംബുലന്‍സില്‍ വരൂ'; കോവിഡ് ബാധിതനായ ബാലനെ ഇറക്കിവിട്ട് ആശുപത്രി; വൈറല്‍ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ആംബുലന്‍സില്‍ എത്തിയില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ കോവിഡ് ബാധിതനായ കുട്ടിയെ മടക്കിയയച്ചതായി റിപ്പോര്‍ട്ട്. കുട്ടിയുമായി അമ്മ ആശുപത്രിക്കു മുന്നിലെ റോഡില്‍ ഇരിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അഹമ്മദാബാദ്  സരസ്പുരിലെ ശാരദാബെന്‍ ആശുപത്രിക്കു മുന്നില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബുധനാഴ്ച രാത്രിയാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പോസിറ്റിവ് ആയ കുട്ടിയുമായി എത്തിയ അമ്മയെ ആശുപത്രി അധികൃതര്‍ മടക്കി അയച്ചെന്നാണ് വിവരം. കോവിഡ് പോസിറ്റിവ് ആയവര്‍ 108 ആംബുലന്‍സില്‍ എത്തണമെന്നാണ് ചട്ടം. ഇതിന്റെ പേരില്‍ ഇവര്‍ക്കു ചികിത്സ നിഷേധിക്കുകയായിരുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ പിന്നീട് എന്തെങ്കിലും നടപടിയുണ്ടായോയെന്നു വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു