ദേശീയം

സുമിത്രാ മഹാജന്‍ മരിച്ചതായി ശശി തരൂരിന്റെ ട്വീറ്റ്; സുഖമായിരിക്കുന്നതായി ബിജെപി നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: മുൻ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ മരണപ്പെട്ടുവെന്ന വ്യാജ വാർത്ത ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ.  
എന്നാൽ വാർത്ത വ്യാജമെന്ന് വ്യക്തമായതോടെ തരൂർ ട്വീറ്റ് പിൻവലിച്ചു.  തരൂരിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പലരും സുമിത്രാ മഹാജൻ ആരോഗ്യവതിയായി ഇരിക്കുന്നുവെന്ന ട്വീറ്റുമായി എത്തിയിരുന്നു. 

വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്ത് നിന്നുമാണ് തനിക്ക് ഈ വാർത്ത ലഭിച്ചത്. വാസ്തവം അറിഞ്ഞതോടെ ഏറെ ആശ്വാസം.  മുൻ ട്വീറ്റ് പിൻവലിക്കുന്നതിൽ തനിക്ക് സന്തോഷമാണുള്ളത്. ഇത്തരത്തിൽ വ്യാജവാർത്ത പടച്ചുവിടുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും തരൂരിന്റെ ട്വീറ്റിൽ പറയുന്നു.

സുമിത്രാ മഹാജൻ പൂർണമായും ആരോഗ്യവതിയാണെന്ന് മദ്ധ്യപ്രദേശിലെ ബിജെപി നേതാവ് കൈലാഷ് വിജയവർഗിയും ട്വീറ്റ് ചെയ്തിരുന്നു. വാസ്തവം അറിയാൻ സഹായിച്ച കൈലാഷ് വിജയവർ​ഗിയുടെ ട്വീറ്റിന് തരൂർ നന്ദിയറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത