ദേശീയം

വ്യാപനം അതിരൂക്ഷം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിനടുത്ത്; 2,624 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്തെത്തി. 

ഇന്നലെ 3,46,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,624 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,19,838 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി. 

ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,66,10,481 ആയി. 1,38,67,997 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,89,544. നിലവില്‍ 25,52,940 പേരാണ് ചികിത്സയിലുള്ളത്. 

രാജ്യത്ത് ഇതുവരെയായി 13,83,79,832 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ