ദേശീയം

'600 രൂപ തന്നെ കുറഞ്ഞ വില'; നിരക്ക് വര്‍ധനയെ ന്യായീകരിച്ച് സെറം

സമകാലിക മലയാളം ഡെസ്ക്

പൂനെ: കോവിഡ് വാക്‌സിന്റെ ഇരട്ടി നിരക്കിനെ ന്യായീകരിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. മുന്‍കൂര്‍ ഫണ്ട് ലഭിച്ചതിനാലാണ് ആദ്യം കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും ഇനിയുള്ള തുക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള നിക്ഷേപമാണെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

നേരത്തെ, സെറം ഇന്‍സിറ്റിറ്റിയൂട്ട്, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ  ഒരു ഡോസിന് സ്വകാര്യ ആശുപത്രികള്‍ക്ക് 600രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400രൂപയുമായി വില നിശ്ചയിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കമ്പനി രംഗത്തുവന്നിരിക്കുന്നത്. 

വാക്‌സിന്റെ ആഗോള വിലയുമായി ഇന്ത്യന്‍ വിലയെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് കമ്പനി പറയുന്നു. വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമമായ വാക്‌സിനാണ് കോവിഷീല്‍ഡ് എന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടട്ടു. 

മറ്റു രാജ്യങ്ങള്‍ മുന്‍കൂര്‍ ധനസഹായം തന്നതുകൊണ്ട് ആഗോളതലത്തില്‍ വാക്‌സിന് വില വളരെ കുറവാണ്. ഇന്ത്യയിലെ  സര്‍ക്കാര്‍ രോഗപ്രതിരോധ പദ്ധതികള്‍ക്കും കോവിഷീല്‍ഡിന്റെ പ്രാരംഭ വിതരണ വില ഏറ്റവും കുറവാണ്. വാക്‌സിന്റെ നിലവിലെ നിരക്ക് മറ്റു ചികിത്സാ രീതികളെക്കാള്‍ വളരെ കുറവാണെന്നും സെറം അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും