ദേശീയം

ഉച്ചയോടെ കാണാതായി, കോവിഡ് രോഗി ജനല്‍ തകര്‍ത്തു; ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോവിഡ് രോഗി ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ജനല്‍ തകര്‍ത്താണ് കോവിഡ് രോഗി ആശുപത്രിയുടെ മുകളില്‍ എത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്നാണ് 56കാരന്‍ ചാടി ജീവനൊടുക്കിയത്.

വെസ്റ്റ് മിഡനാപൂര്‍ ജില്ലയില്‍ സാല്‍ബോണി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. ഏപ്രില്‍ 22നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ കിടക്കയില്‍ കാണാതായതോടെ, ജീവനക്കാര്‍ രോഗിയെ തെരയാന്‍ തുടങ്ങി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ നിലയില്‍ 56കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

നിരീക്ഷണ ക്യാമറകളില്‍ ജനല്‍ തകര്‍ത്ത് കെട്ടിടത്തിന്റെ മുകളില്‍ രോഗി എത്തുന്നത് വ്യക്തമാണ്. മരണകാരണം വ്യക്തമല്ല. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിക്കളയാന്‍ രോഗി ശ്രമിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്