ദേശീയം

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്ക് രണ്ടാം തവണയും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടോളിഗഞ്ചില്‍ നിന്നാണ് സുപ്രിയോ മത്സരിച്ചത്. തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ജനവിധി തേടിയത്. 

ഇത് രണ്ടാം തവണയാണ് സുപ്രിയോയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഭാര്യയ്ക്കും വൈറസ് ബാധയുണ്ട്. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററില്‍ കുറിച്ചത്. 

ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ 7,28,061 ആയി. 59 പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം