ദേശീയം

രോ​ഗികൾക്ക് വെള്ളം കുത്തിവച്ചു; റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: കോവിഡ് രോഗികൾക്കുള്ള റെംഡിസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തിയ ആശുപത്രി ജീവനക്കാർ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽ സുഭ്ഹാർതി മെഡിക്കൽ കോളജിൽ വാർഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് നൽകേണ്ട ഇൻജക്ഷനാണ് ജീവനക്കാർ തന്നെ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തിയത്. 25,000 രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ വിൽപ്പന. 

ആശുപത്രിയിൽ നിന്ന് റെംഡിസിവിർ ഇൻജക്ഷൻ കൈക്കലാക്കുന്ന പ്രതികൾ പകരം വെറും വെള്ളമാണ് രോഗികൾക്ക് കുത്തിവെച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ കോവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിർ ഇൻജക്ഷനും ആവശ്യക്കാരേറിയിരുന്നു. എന്നാൽ പലയിടത്തും ഇൻജക്ഷൻ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. അതിനിടെയാണ് കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് ഇൻജക്ഷൻ വിൽപന നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്