ദേശീയം

റാലികള്‍ നടന്നപ്പോള്‍ അന്യഗ്രഹത്തിലായിരുന്നോ?, രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍; വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ രാഷ്ട്രീയ ജാഥകള്‍ അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാം തരംഗം തീവ്രമായതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. 

' നിങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് ഏക കാരണക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണം', ഹൈക്കോടതി പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെന്ന കമ്മീഷന്റെ വിശദീകരണത്തിന് റാലികള്‍ അരങ്ങേറിയപ്പോള്‍ അന്യഗ്രഹത്തിലായിരുന്നോ എന്നായിരുന്നു മറുചോദ്യം. 

മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് കൃത്യമായ പദ്ധിതി തയ്യാറാക്കിയില്ലെങ്കില്‍ അത് തടയുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പൊതുജനാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഭരണകര്‍ത്താക്കളെ തന്നെ ഇത് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ