ദേശീയം

45വയസ്സില്‍ താഴെയുള്ളവര്‍ക്ക് കേന്ദ്രത്തിന്റെ സൗജന്യ വാക്‌സിനില്ല; നയം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിനെട്ടിനും നാല്‍പ്പത്തിയഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ വാക്‌സിനില്ല. സംസ്ഥാന സര്‍ക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്‌സിന്‍ മാത്രമേ ഈ പ്രായക്കാര്‍ക്ക് ലഭിക്കുള്ളുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വാക്‌സിന്‍ വില വര്‍ധനവില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. 

സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡ് 600നും കോവാക്‌സിന്‍ 1200നുമാണ് വാക്‌സിന്‍ കമ്പനികള്‍ നല്‍കുന്നത്. സര്‍വീസ് ചാര്‍ജ് കൂടിയാകുമ്പോള്‍ വില വീണ്ടും ഉയരും. 

സംസ്ഥാനങ്ങള്‍ക്ക് കോവിഷീല്‍ഡ് 400രൂപയ്ക്കും കോവാക്‌സിന്‍ 600 രൂപയ്ക്കുമാണ് നല്‍കുന്നത്. എന്നാല്‍ പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും സൗജന്യമായി കുത്തിവയ്പ്പ് നല്‍കുമെന്ന് കേരളം, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

18മുതല്‍ 45വയസ്സു വരെയുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം സ്വകാര്യ ആശുപത്രികള്‍ വഴി മാത്രമാണ് എന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ ആഅദ്യത്തെ അറിയിപ്പ്. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് പിന്‍വലിച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരുകള്‍ വാങ്ങുന്ന വാക്‌സിനും ഈ പ്രായമുള്ളവര്‍ക്ക് നല്‍കാമെന്ന് കൂട്ടിച്ചേര്‍ത്ത് പുതിയ ട്വീറ്റ് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി