ദേശീയം

വ്യാജ തോക്കും യൂണിഫോമും, സൈറന്‍ മുഴക്കി കാറില്‍ പാഞ്ഞു; കറക്കം കേരളത്തിലെ ക്ഷേത്രങ്ങളിലും, 'ചെന്നൈ അസിസ്റ്റന്റ് കമ്മീഷ്ണര്‍' അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൊലീസ് വേഷത്തില്‍ റോഡിലിറങ്ങിയ വ്യാജന്‍ പിടിയില്‍. ചെന്നൈ കോലാത്തൂര്‍ സ്വദേശിയായ സി വിജയന്‍(40) എന്നയാളാണ് അറസ്റ്റിലായത്. സൈറന്‍ മുഴക്കി കാറില്‍ പായുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. 

സൈറന്‍ ഘടിപ്പിച്ച കാറില്‍ സംശയാസ്പദമായി ഇയാള്‍ കറങ്ങുന്നതുകണ്ട പൊലീസ് പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. 'ചെന്നൈയിലെ അസിസ്റ്റന്റ് കമ്മീഷ്ണര്‍' എന്നാണ് വിജയന്‍ സ്വയം പരിചയപ്പെടുത്തിയത്. തിരിച്ചറിയല്‍ കാര്‍ഡും ഒരു തോക്കും ഇയാള്‍ കൈയില്‍ കരുതിയിരുന്നു. പരിശോധിച്ചപ്പോള്‍ തോക്കും ഐഡി കാര്‍ഡും വ്യാജമാണെന്ന് കണ്ടെത്തി. 

പൊലീസ് ആണെന്ന വ്യാജേന ഇയാള്‍ സംസ്ഥാനാതിര്‍ത്തി കടന്ന് യാത്രചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസാണെന്ന് പറഞ്ഞ് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇയാള്‍ സന്ദര്‍ശനം നടത്തി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്