ദേശീയം

രോഗവ്യാപനം വീണ്ടും ഉയരുന്നു; രാജ്യത്ത് ഇന്നലെ 42,625പേര്‍ക്ക് കോവിഡ്, ആശങ്കയേറ്റി കേരളം

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 42,625പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 36,668പേര്‍ രോഗമുക്തരായി. 562പേര്‍ മരിച്ചു. 

3,17,69,132പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3,09,33,022പേര്‍ രോഗമുക്തരായി. 4,25,757പേര്‍ മരിച്ചു. 4,10,353 പേരാണ് ചികിത്സയിലുള്ളത്. 

48,52,86,570 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. (62,53,741 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കിയത്. 

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. കഴിഞ്ഞദിവസം 23,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് മാത്രം 4376കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  11.87ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ