ദേശീയം

ജെഇഇ മെയ്ന്‍ മൂന്നാം ഘട്ട ഫലം ഇന്ന്; വെബ്‌സൈറ്റില്‍ മാര്‍ക്ക് അറിയാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ മൂന്നാം ഘട്ട ഫലം ഇന്ന്. കഴിഞ്ഞ ദിവസം ഉത്തരസൂചിക ദേശീയ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടിരുന്നു. jeemain.nta.nic.in ല്‍ ഫലം അറിയാം.

ജൂലൈ 27നായിരുന്നു പരീക്ഷ അവസാനിച്ചത്. 7.09 ലക്ഷം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടെ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തിയത്. പരീക്ഷ എളുപ്പമായതിനാല്‍ കട്ട് ഓഫ് മാര്‍ക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലുഘട്ടമായി പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരിയിലെ പരീക്ഷയില്‍ 9 വിദ്യാര്‍ഥികളാണ് 100 ശതമാനം പേര്‍സെന്റയില്‍ സ്‌കോര്‍ നേടിയത്. മാര്‍ച്ചില്‍ ഇത് 13 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു