ദേശീയം

80 കോടിപേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി; കോവിഡ് പ്രതിസന്ധിയില്‍ ആദ്യ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്ക്: പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി:  കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനയോ ആകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചതെന്ന് മധ്യപ്രദേശിലെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം അവകാശപ്പെട്ടു. 

'കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. ഗോതമ്പും അരിയും പയര്‍വര്‍ഗ്ഗങ്ങളും മാത്രമല്ല, എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ഡൗണ്‍ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ പോലും നല്‍കിയിരുന്നു. 20 കോടിയിലധികം സ്ത്രീകള്‍ക്ക് അവരുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചു'- മോദി പറഞ്ഞു.

സൗജന്യ റേഷന്‍ ലഭിച്ചവരില്‍  മധ്യപ്രദേശില്‍ നിന്നുള്ള അഞ്ച് കോടി ജനങ്ങളും ഉള്‍പ്പെടുന്നുവെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റും മുഴുവന്‍ രാജ്യവും മധ്യപ്രദേശിനൊപ്പം നില്‍ക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്