ദേശീയം

ഒന്നും രണ്ടും റാങ്ക്, പ്രണയവിവാഹം; ഒടുവിൽ 'ഐഎഎസ് ദമ്പതികൾ' വേർപിരിഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: പ്രണയ വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഐഎഎസ് ദമ്പതികളായ ടിന ദബിയും അഥർ ആമിർ ഖാനും വേർപിരിഞ്ഞു. പിരിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഉഭയ സമ്മതപ്രകാരം നൽകിയ ഹർജിയിലാണ് ജയ്പൂരിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. 2015 സിവിൽ സർവീസ് പരീക്ഷയിൽ രജ്യത്ത് ഒന്നും രണ്ടും റാങ്കിലെത്തിയവരായിരുന്നു ഇവർ. 

കശ്മീർ സ്വദേശിയായ അഥർ ഖാൻ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് യുവതിയാണ് ഭോപാൽ സ്വദേശിനി ടിന. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നിലവിൽ ടീന ജയ്പൂരിൽ രാജസ്ഥാൻ ധനകാര്യ വകുപ്പിൽ ജോയിൻറ് സെക്രട്ടറിയാണ്. അദർ രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫീസർ ആണെങ്കിലും ഇപ്പോൾ ജമ്മു കശ്മീരിൽ ഡെപ്യൂട്ടേഷനിലാണ്. 

വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരുടേയും വിവാഹം 2018ൽ വലിയ വാർത്താ പ്രാധാന്യമാണ് നേടിയത്. അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍