ദേശീയം

അതിവേഗത്തില്‍ മൂന്നാംതരംഗം പടരുന്നു; 11 ദിവസത്തിനിടെ 543 കുട്ടികള്‍ക്ക് കോവിഡ്; സ്‌കൂള്‍ തുറക്കാനിരിക്കെ ആശങ്കയില്‍ ബംഗളുരു നഗരം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഓഗസ്റ്റ് ഒന്നിനും പതിനൊന്നിനുമിടയില്‍ ബംഗളൂരുവില്‍ കോവിഡ് ബാധിച്ചത് 543 കുട്ടികള്‍ക്ക്. മൂന്നാം തരംഗം കുട്ടികളില്‍ അതിവേഗമാണ് പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കണക്കുകള്‍ അനുസരിച്ച് ഒന്‍പതുവയസുവരെയുള്ള 88 കുട്ടികളും പത്തിനും പത്തൊന്‍പതിനും ഇടയിലുള്ള 305 കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 499 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഇതില്‍ തന്നെ 9വയസിന് താഴെയുള്ളവരാണ് 88 കുട്ടികളും. 175 പേര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ളവരാണ്.

ഓഗസ്റ്റ് അവസാനം സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുറക്കാനിരിക്കെയാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തി കുട്ടികളില്‍ കോവിഡ് പടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ