ദേശീയം

സൗദിയില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ഫത്തേപ്പൂര്‍: സൗദി അറേബ്യയില്‍ നിന്ന് ഭാര്യയെ ഫോണ്‍ വിളിച്ച് മുത്തലാഖ് ചെയ്തതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നാണ് തസബുല്‍ തലാഖ് ചൊല്ലിയതെന്നാണ് റസിയയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ തസബുലിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും കേസ് എടുത്തതായി സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗൗതം പറഞ്ഞു. 

2005 മെയ് 21നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ തസബുലിന്റെ വീട്ടുകാര്‍ നിരവധി തവണ തന്നെ മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. തസബുല്‍ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച ഫോണില്‍ വിളിച്ച് തലാഖ് ചൊല്ലിയെന്ന് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ