ദേശീയം

രോഗം വന്ന കോഴിയെ കറിവച്ചു കഴിച്ചു; രണ്ടു കുട്ടികള്‍ മരിച്ചു, അമ്മ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രോഗം വന്ന കോഴിയെ കറിവച്ചു കഴിച്ച കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്നു മരിച്ചു. തെലങ്കാനയിലെ മേധക് ജില്ലയില്‍ പതിമൂന്നും പത്തും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

ഇവരുടെ പിതാവ് ചിക്കന്‍ ഫാമിലെ ജീവനക്കാരനാണ്. ഫാമിനോടു ചേര്‍ന്നാണ് കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി ഇവര്‍ ഫാമിലെ അസുഖം ബാധിച്ച കോഴികളില്‍ ഒന്നിനെ കറിവച്ചു കഴിച്ചെന്നാണ് വിവരം. 

ഭക്ഷണം കഴിഞ്ഞ് ഉറങ്ങിയ കുട്ടികള്‍ പുലര്‍ച്ച മൂന്നു മണിയോടെ വയറുവേദനയെത്തുടര്‍ന്നു കരയുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടെ മാതാവ് ബാലാണി (40) ആശുപത്രിയിലാണ്. ഇവരുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ