ദേശീയം

നദിയില്‍ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; നാലുകുട്ടികള്‍ കുടുങ്ങി, രണ്ട് മണിക്കൂര്‍ നീണ്ട ശ്രമം, ഒടുവില്‍ രക്ഷ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിപ്പോയ നാലുകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. നദിക്ക് മുകളില്‍ റോപ്പ് കെട്ടിയാണ് കുട്ടികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

കൊറേയ ജില്ലയിലെ മനേന്ദ്രഘറിലാണ് സംഭവം നടന്നത്. കുട്ടികള്‍ നദിയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് വെള്ളംപൊങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ ഒരു പാറയ്ക്ക് മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് ഇവരെ കരയിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ