ദേശീയം

എല്ലായിടത്തും ഹിന്ദിയില്‍ മറുപടി വേണ്ട; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മദുരൈ:  ഏതു ഭാഷയില്‍ ലഭിക്കുന്ന നിവേദനത്തിനും ഹിന്ദിയില്‍ മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കില്‍ ആ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇംഗ്ലിഷില്‍ നല്‍കിയ നിവേദനത്തിന് ഹിന്ദിയില്‍ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് സിപിഎം പാര്‍ലമെന്റ് അംഗമായ സു വെങ്കടേശ്വരനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ വേണമെന്ന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

ഏതു ഭാഷയിലാണോ നിവേദനം ലഭിക്കുന്നത് ആ ഭാഷയില്‍ തന്നെ മറുപടി നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയും ഔദ്യോഗിക ഭാഷാ നിയമവും ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ഏതു ഭാഷയിലും സര്‍ക്കാരിനു നിവേദനം നല്‍കാന്‍ പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ എന്‍ കിരുബകരനും എം ദുരൈസ്വാമിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു