ദേശീയം

വാത്മീകിയെ താലിബാനോടു താരതമ്യപ്പെടുത്തി; ഉര്‍ദു കവിക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ഗുണ (മധ്യപ്രദേശ്): രാമായണം എഴുതിയ വാത്മീകി മഹര്‍ഷിയെ താലിബാനുമായി താരതമ്യപ്പെടുത്തിയെന്ന് ആരോപിച്ച് ഉര്‍ദു കവി മുനവ്വര്‍ റാണയ്‌ക്കെതിരെ കേസ്. ബിജെപി നേതാവ് സുനില്‍ മാളവ്യയും വാത്മീകി സമുദായത്തിലെ അംഗങ്ങളും നല്‍കിയ പരാതിയിലാണ് കേസ്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലില്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. '' രാമായണം എഴുതിയതിനു ശേഷമാണ് വാത്മീകി ദൈവമായത്. അതിനു മുമ്പ് അദ്ദേഹം കൊള്ളക്കാരനായിരുന്നു. ആളുകളുടെ സ്വാഭാവത്തില്‍ മാറ്റം വരാം എന്നാണ് ഇതു വ്യക്തമാക്കുന്നത്. താലിബാന്‍ ഇപ്പോള്‍ ഭീകരവാദികളാണ്, എന്നാല്‍ അതു മാറാം'' - റാണ ചാനലിനോടു പറഞ്ഞു. 

വാത്മീകിയെ താലിബാനോടു താരതമ്യപ്പെടുത്തുകയാണ് റാണ ചെയ്തതെന്ന് മാളവ്യ പറഞ്ഞു. ഇതുവഴി അദ്ദേഹം ഹിന്ദുക്കളുടെ വികാരത്തെ മുറിപ്പെടുത്തി. ഇതിനാലാണ് പരാതി നല്‍കിയതെന്ന് ബിജെപി നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്