ദേശീയം

കോണ്ടം കൈയിലില്ല, കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പശ തേച്ചു; 25കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചു. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സാഹസത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദിലാണ് സംഭവം. 25 വയസുള്ള സല്‍മാന്‍ മിര്‍സയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. മിര്‍സയും കാമുകിയും മയക്കുമരുന്നിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22ന് നഗരത്തിലെ ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് പോയി. ഇവിടെ വച്ച് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമയത്താണ് കോണ്ടം കൈയില്‍ ഇല്ല എന്ന കാര്യം ഇരുവരും ഓര്‍ത്തത്. തുടര്‍ന്ന് സ്വകാര്യഭാഗത്ത് പശ തേയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിലര്‍ മയക്കുമരുന്നായും ഉപയോഗിക്കുന്ന വൈറ്റ്‌നറിന്റെ കൂടെ പശ ഇടയ്ക്കിടെ ഇവര്‍ ഉപയോഗിക്കാറുണ്ട്. അതിനാല്‍ പശ എപ്പോഴും ഇവര്‍ കൈയില്‍ കൊണ്ടുനടക്കാറുണ്ടെന്നാണ് റിേേപ്പാര്‍ട്ടുകള്‍.

ഇതിന് പിന്നാലെ മിര്‍സയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുറ്റിക്കാടില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 25ന് യുവാവിന്റെ ബന്ധു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശ ഉപയോഗിച്ചതാകാം യുവാവിന്റെ ആരോഗ്യനിലയെ ബാധിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം