ദേശീയം

റൈഡിന് എന്ന് പറഞ്ഞ് ഇരുചക്രവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി; ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാവാത്ത ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

റാഞ്ചി ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണ്. മോട്ടോര്‍സൈക്കിളില്‍ റൈഡിന് എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പരിചയക്കാരന്‍ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് കേസ്.

ഒറ്റപ്പെട്ട സ്ഥലത്ത് ആറു കൂട്ടുകാര്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇവരെ കണ്ടതും പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ബലംപ്രയോഗിച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

തുടര്‍ന്ന് പെണ്‍കുട്ടിയെ പരിചയക്കാരന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കി.വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ക്രൂരമായ പീഡനം പുറംലോകം അറിഞ്ഞത്.നാലു പ്രതികള്‍ക്ക് എതിരെ പോക്‌സോ വകുപ്പ് ചുമത്തി ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു