ദേശീയം

രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം; മൊബൈലില്‍ വീഡിയോ പകര്‍ത്തി; 22കാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പകര്‍ത്തിയത്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്. 

കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു

26കാരനായ വടിവഴകന്‍ 2016ലാണ് ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഭര്‍ത്താവുമായി തെറ്റിയതിന് പിന്നാലെ മാസങ്ങള്‍ക്ക്് മുന്‍പ് യുവതി വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോയും യുവതി മൊബൈലില്‍ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു. പരിക്കേറ്റ കുട്ടിയെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ നാല് വീഡിയോ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  ഇക്കാര്യം ഭര്‍ത്താവ് പൊലീസില്‍ അറിയിച്ചിരുന്നു. കൂടാതെ കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ്് ചെയ്തു. അതേസമയം യുവതിയില്‍നിന്ന് വടിവഴകന്‍ വിവാഹമോചനം തേടിയതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം