ദേശീയം

3377 കോടി; പാര്‍ട്ടികളുടെ വരുമാനത്തില്‍ 71 ശതമാനവും ഉറവിടം വ്യക്തമല്ലാത്ത തുക 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ക്ക് 2019-20 വര്‍ഷം ഉറവിടം വ്യക്തമല്ലാത്ത 3377 കോടി രൂപ വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ബിജെപിക്കാണ് ഇതില്‍ കൂടുതല്‍ തുക ലഭിച്ചതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു  ലഭിച്ചതില്‍ 70.98 ശതമാനവും ഉറവിടം വ്യക്തമല്ലാത്ത തുകയാണ്. 2019-20 വര്‍ഷം 3377.41 കോടിയാണ് ഇത്തരത്തില്‍ ലഭിച്ചത്. ബിജെപിക്കു ലഭിച്ച തുകയില്‍ 2642.63 കോടിയും ഉറവിടം വ്യക്തമല്ലാത്ത തുകയാണ്. 

കോണ്‍ഗ്രസിനു ലഭിച്ചതില്‍ 526 കോടിയാണ് ഉറവിടം അറിയാത്തത്.  ആകെ ലഭിച്ച സംഭാവനയുടെ 15.57 ശതമാനമാണിത്. 

2004-05 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 14,651.53 കോടി രൂപയാണ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറവിടം വ്യക്തമല്ലാത്ത തുക സംഭാവനയായി സ്വീകരിച്ചത്. ആദായ നികുതി റിട്ടേണില്‍ ചേര്‍ത്തിട്ടുള്ളതും എന്നാല്‍ ഉറവിടം കാണിച്ചിട്ടില്ലാത്തതുമായ, ഇരുപതിനായിരം രൂപയില്‍ കുറഞ്ഞ തുകകളാണ് ഇത്. ഇലക്ട്രറല്‍ ബോണ്ട്, കൂപ്പണുകള്‍, റിലീഫ് ഫണ്ട്, സംഭാവന എന്നിവയെല്ലാം ഈ കണക്കില്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല