ദേശീയം

എട്ടുവയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് അടിച്ചുവീഴ്ത്തി അമ്മ; കരുതലിന് അഭിനന്ദനം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീടിന് മുന്നില്‍ നിന്ന് കടിച്ചെടുത്ത് കൊണ്ടുപോയ എട്ടുവയസുകാരനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ധീരമായി പോരാടി അമ്മ. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും മകനെ രക്ഷിച്ച അമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

മധ്യപ്രദേശ് സിദ്ധി ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. തണുപ്പിനെ അകറ്റാന്‍ ചൂട് കായുന്നതിനിടെ, വീടിന് മുന്നില്‍ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് മറയുകയായിരുന്നു. ഒരു നിമിഷം പോലും ആലോചിക്കാന്‍ നില്‍ക്കാതെ എട്ടുവയസുകാരനായ മകനെ രക്ഷിക്കാന്‍ പുലി പോയ ദിശയില്‍ അമ്മ ഓടി. തുടര്‍ന്ന് മകനെ രക്ഷിക്കാന്‍ പുലിയോട് ധീരമായി അമ്മ പോരാടുകയായിരുന്നു.

എട്ടുവയസുകാരനും അമ്മയ്ക്കും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ജീവന്‍ പണയം വച്ചും മകനെ രക്ഷിക്കാന്‍ പോരാടിയ അമ്മയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ളവര്‍ യുവതിയുടെ ധീരതയെ വാഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല