ദേശീയം

ആകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി പടര്‍ത്തി; പട്ടാപ്പകല്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി രണ്ടുകാലുകളും തല്ലിയൊടിച്ച് റോഡില്‍ ഉപേക്ഷിച്ചു; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഫരീദാബാദ്: പട്ടാപ്പകല്‍ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം യുവാവിന് നേരെ ഗുണ്ടകളുടെ വിളയാട്ടം. ഫരീദാബാദില്‍ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാമാധ്യമങ്ങളില്‍ വൈറലായി. ചുറ്റികയും വടിയും ഉപയോഗിച്ചായിരുന്നു യുവാവിന് നേരെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ യുവാവിന്റെ രണ്ടുകാലുകളും അക്രമികള്‍ തല്ലിയൊടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ്  അറസ്്റ്റ് ചെയ്തു. ഒരു പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. 

ബദ്ഖല്‍ ലേക്ക് ചൗക്കിലെ സെക്ടര്‍21 ഡിയില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. അറസ്റ്റിലായ  ലളിത്, പ്രദീപ് എന്നിവര്‍ ഫത്തേപൂര്‍ ചാന്ദില ഗ്രാമത്തിലെ താമസക്കാരാണെന്ന് പൊലീസ് പറഞ്ഞു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി താഴെയിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീഡിയോയില്‍ രണ്ട് പേര്‍ ചുറ്റികയും വടിയും ഉപയോഗിച്ച് കാല്‍ അടിച്ചുതകര്‍ക്കുന്നത് കാണാം. 

പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കാനായി  ഗുണ്ടകള്‍ ആകാശത്തേക്ക് മൂന്ന് തവണ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇരയും പ്രതിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം പ്രദീപിന്റെ സഹോദരനെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. അതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ പ്രതികാരമായാണ് ഈ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനും തോക്ക് ഉപയോഗിച്ച് വെടിവെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്, ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല