ദേശീയം

വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് മാത്രം കോളജില്‍ പ്രവേശനം; നിലപാട് കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം കോളജില്‍ പ്രവേശനം നല്‍കിയാല്‍ മതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. എന്‍ജിനീയറിങ് കോളജുകളില്‍ പഠിക്കുന്ന 4 ലക്ഷം വിദ്യാര്‍ഥികളില്‍ 46 ശതമാനം മാത്രമാണ് വാക്‌സീന്‍ എടുത്തിട്ടുള്ളതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. 

കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കോളജുകളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം പറഞ്ഞു. അണ്ണാ സര്‍വകലാശാലയിലെ 10 വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

വാക്‌സീനെടുക്കാത്ത വിദ്യാര്‍ഥികളെ കണ്ടെത്താന്‍ വ്യാപകമായ പരിശോധന നടത്തും. സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും മറ്റു പരിപാടികള്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല