ദേശീയം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ നിരക്കില്‍ ഇനി ഇളവില്ല, ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരും 

സമകാലിക മലയാളം ഡെസ്ക്


ഷൊർണൂർ: മുതിർന്ന പൗരന്മാർക്ക് ഇനി ട്രെയിൻ യാത്ര നിരക്കിൽ ഇളവില്ല. മുതിർന്ന പൗരന്മാരുടേത് ഉൾപ്പെടെയുള്ള ട്രെയിൻ യാത്രാ നിരക്കിളവുകൾ റെയിൽവേ നിർത്തി. എന്നാൽ ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നിങ്ങനെയുള്ള വിഭാ​ഗങ്ങൾക്ക് ആനുകൂല്യങ്ങൾ തുടരും. 

കോവിഡ് കാലത്ത് സ്പെഷലായി ഓടിച്ചിരുന്ന ട്രെയിനുകൾ ഇപ്പോൾ സാധാരണ സർവീസ് പുനരാരംഭിച്ചു. ഭിന്നശേഷിക്കാർ, വിദ്യാർഥികൾ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ) എന്നിങ്ങനെ ചിലർക്കൊഴികെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണു റെയിൽവേ ബോർഡിന്റെ തീരുമാനം.

53 വിഭാഗങ്ങള്‍ക്കാണ്‌ നിരക്കിൽ ഇളവ്

53 വിഭാഗങ്ങള്‍ക്കാണ്‌ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്കു പോകുന്ന കർഷകർ, കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്കു മുൻപ് 50– 75 % ഇളവു നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ