ദേശീയം

കുപ്പത്തൊട്ടി അധ്യാപകന്റെ തലയില്‍ കമിഴ്ത്തി; ക്ലാസ് മുറിക്കുള്ളില്‍ കുട്ടികളുടെ അക്രമം, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

നെല്ലൂര്‍ (കര്‍ണാടക): ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

കര്‍ണാടകയില്‍ നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ഹിന്ദി അധ്യാപകനോട് കുട്ടികള്‍ മോശമായി പെരുമാറുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഒരു കുട്ടി വെയ്‌സ്റ്റ് ബാസ്‌ക്കറ്റ് എടുത്ത് അധ്യാപകന്റെ തലയില്‍ തമിഴ്ത്തുന്നതും വിഡിയോയില്‍ ഉണ്ട്. 

ഏതാനും ദിവസം മുമ്പ് ക്ലാസില്‍ ഗുഡ്ക പായ്ക്കറ്റുകള്‍ കത്തിച്ച നിലയില്‍ കണ്ടിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു. ക്ലാസില്‍ അങ്ങനെ ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്നു. പിന്നീട് പാഠഭാഗത്തേക്കു കടന്നപ്പോള്‍ ചില കുട്ടികള്‍ ബഹളമുണ്ടാക്കുകയായിരുന്നെന്ന് അധ്യാപകന്‍ പറഞ്ഞു. 

കുട്ടികളെ ദോഷമായി ബാധിക്കുമെന്ന ഭയത്താല്‍ അധ്യാപകന്‍ സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ക്ലാസിലെ ആരോ വിഡിയോയില്‍ ചിത്രീകരിച്ച ദൃശ്യം വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി. 

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്കു കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു