ദേശീയം

സങ്കല്‍പ്പത്തിനും അപ്പുറമുള്ള ത്യാഗം...; നാലുദിവസം മുന്‍പ് ആഷ്‌ന ആലപിച്ചു, വേദനിപ്പിക്കുന്ന വരികള്‍

സമകാലിക മലയാളം ഡെസ്ക്


'രു സമ്പൂര്‍ണ രാഷ്ട്രത്തിനായി അപൂര്‍ണമായ കുടുംബം, നിങ്ങളുടെ സങ്കല്‍പ്പത്തിനപ്പുറം ത്യാഗം ചെയ്യാനായി...' നാലുദിവസം മുന്‍പ് ഈ വരികള്‍ ചൊല്ലുമ്പോള്‍, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിങ് ലിഡ്ഡറിന്റെ മകള്‍ ആഷ്‌ന ലിഡ്ഡര്‍ അത് തന്റെ കുംടുംബത്തിന് വന്നു ഭവിക്കുമെന്ന് ചിന്തിച്ചുകാണില്ല. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അടക്കം ജീവനെടുത്ത തമിഴ്‌നാട്ടിലെ കൂനൂര്‍ കോപ്റ്റര്‍ അപകടത്തില്‍ ആഷ്‌നയുടെ പിതാവ് ലഖ്‌വീന്ദര്‍ ലിഡ്ഡറും മരണത്തിന് കീഴടങ്ങി. 

പതിനാറുകാരിയായ ആഷ്‌ന താന്‍ എഴുതിയ കവിതയിലെ വരികള്‍ ചൊല്ലുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. താനുംകൂടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയാണ് ട്വീറ്റ് ചെയ്തത്. 

സ്വാതന്ത്ര്യദിനത്തിലാണ് 'നിസ്വാര്‍ത്ഥ സ്വാതന്ത്ര്യം' എന്ന ഈ കവിത എഴുതിയതെന്ന് ആഷ്‌ന കവിത ചൊല്ലുന്നത് മുന്‍പ് പറയുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായവരെക്കുറിച്ചുള്ളതാണ് കവിതയെന്നും ആഷ്‌ന പറയുന്നു. 

കഴിഞ്ഞദിവസം, ബ്രിഗേഡിയര്‍ ലിഡ്ഡറിന് ഭാര്യ ഗീതിക ലിഡ്ഡറും മകള്‍ ആഷ്‌ന ലിഡ്ഡറും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. 'താനൊരു സൈനികന്റെ ഭാര്യയാണ്. ഇപ്പോള്‍ അഭിമാനത്തേക്കാളേറെ വിഷമമുണ്ട്. ഇതാണ് ദൈവത്തിന്റെ തീരുമാനമെങ്കില്‍, ഈ വിയോഗത്തില്‍ ഞങ്ങള്‍ ജീവിക്കും. പക്ഷേ അദ്ദേഹം തിരിച്ചുവരുമെന്ന് കരുതിയിരുന്നത് ഇങ്ങനെയല്ല'-ഗീതിക പറഞ്ഞു. 

'ഈ നഷ്ടം രാജ്യത്തിന്റേതാണ്. എന്റെ അച്ഛന്‍ ഒരു ഹീറോയായിരുന്നു. എന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മ്മകള്‍ക്കൊപ്പം ഞങ്ങള്‍ ജീവിക്കും'-ആഷ്‌ന പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു