ദേശീയം

പ്ലസ് വണ്‍ വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി; സഹപാഠി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. അവര്‍ പലപ്പോഴും പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

ജൂലൈ 25 ന് പെണ്‍കുട്ടി ഒരു പുസ്തകം വാങ്ങാനായി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന ആണ്‍കുട്ടി സഹപാഠിയെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പൊലിസ് പറയുന്നു. ഓഗസ്റ്റ് മാസത്തിലും പലതവണയായി ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി അടുത്തിടെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അമ്മ സമീപത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ചാണ് പെണ്‍കുട്ടി 5 മാസം ഗര്‍ഭിണായാണെന്നറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റായ്ബറേലിയോ വയനാടോ?; കടുത്ത ധര്‍മ്മസങ്കടത്തിലെന്ന് രാഹുല്‍ഗാന്ധി

രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പമെത്തി പാക് ഓപ്പണര്‍; ഏറ്റവുമധികം അര്‍ധ സെഞ്ച്വറി

'നീ ഉയരങ്ങളില്‍ എത്തണം എന്നു കരുതി ശാസിച്ച ശാസനകള്‍ക്കെല്ലാം മാപ്പ്': സഹോദരന്റെ വേർപാടിൽ സുജിത്ത് വാസു​ദേവ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീട്ടില്‍ വരുന്നവരോട് രാഷ്ട്രീയം ചോദിക്കാറില്ല; സുരേഷ് മുന്‍പും വന്നിട്ടുണ്ട്; നല്ലൊരു വ്യക്തിയെന്ന് ശാരദ ടീച്ചര്‍